രണ്ടു സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; മരിച്ചത് മേലേടത്ത് വീട്ടിൽ ശ്രീജിത്ത്; സംഭവം പത്തനംതിട്ടയിൽ

Update: 2025-09-07 17:34 GMT

പത്തനംതിട്ട: കൊടുന്തറയ്ക്ക് സമീപം തിരുവോണനാളിൽ രാത്രിയുണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. പാങ്ങോട് മേലേടത്ത് വീട്ടിൽ ശ്രീകുമാറിന്റയും ചന്ദ്രലേഖയുടേയും മകൻ ശ്രീജിത്ത് (കണ്ണൻ, 26) ആണ് അപകടത്തിൽപ്പെട്ടത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. രണ്ടു സ്കൂട്ടറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തെത്തുടർന്ന് റോഡിൽ തെറിച്ചുവീണ ശ്രീജിത്തിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ശ്രീലക്ഷ്മി ശ്രീജിത്തിന്റെ സഹോദരിയാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News