മൃതദേഹം സംസ്കരിക്കാൻ കുഴിയെടുക്കുന്നതിനിടെ അപകടം; കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് അടർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ
ഇടുക്കി: സംസ്കാര ചടങ്ങുകൾക്കായി കുഴിയെടുക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തലയിൽ വീണ് ഒരാൾ മരിച്ചു. മൂന്നാർ മുങ്കലാറിൽ ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. മുങ്കലാർ സ്വദേശി കറുപ്പസ്വാമി (50) ആണ് അപകടത്തിൽപ്പെട്ടത്.
അടുത്ത ദിവസമാണ് പ്രദേശവാസിയായ ഒരാൾ കുഴഞ്ഞുവീണു മരിച്ചത്. ഇയാളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു കുഴിയിലേക്ക് വീഴുകയായിരുന്നു. ഈ സമയം കുഴിയെടുത്തുകൊണ്ടിരുന്ന കറുപ്പസ്വാമിയുടെ മുകളിലേക്കാണ് സ്ലാബ് പതിച്ചത്.
സ്ലാബിനടിയിൽപ്പെട്ട കറുപ്പസ്വാമിയെ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.