ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി; വേദനയോടെ ഉറ്റവർ

Update: 2025-09-20 11:30 GMT

തുലാപ്പള്ളി: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പത്തനംതിട്ട, തുലാപ്പള്ളി മുളമൂട്ടിൽ ബിജു കോശി ആണ് (39) മരിച്ചത്. കഴിഞ്ഞ ദിവസം നിലയ്ക്കലിന് സമീപം ബിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിജു അവിവാഹിതനാണ്. സംസ്ക്കാരം നാളെ. അതേസമയം പിന്നിൽ ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. ഈ വാഹനം കണ്ടെത്തി നടപടി എടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags:    

Similar News