'അടിയടാ അവനെ..'; ഹോട്ടലിന് മുന്നിൽ ഒരാളെ എടുത്തിട്ട് പൂശി ആളുകൾ; കാരണം അറിഞ്ഞപ്പോൾ ഇടിയുടെ പവർ കൂടി; പറവൂരിൽ കുട്ടികളോട് മോശമായി പെരുമാറി; രണ്ടുപേർ പിടിയിൽ
എറണാകുളം: വടക്കൻ പറവൂരിൽ ഒരു ഹോട്ടലിൽ അതിക്രമം നടത്തി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരിൽ ഒരാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ പിതാവിൻ്റെ സുഹൃത്ത് ലഹരി ഉപയോഗിച്ച് ഹോട്ടലിൽ വെച്ച് കുട്ടികളോട് അപമര്യാദയായി പെരുമാറിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടികളുടെ പിതാവും സുഹൃത്തും രണ്ട് കുട്ടികൾക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്. തുടർന്ന് ഇവർ ഹോട്ടലിൽ ബഹളമുണ്ടാക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണ് ഇവരെ പോലീസിൽ ഏൽപ്പിച്ചത്.
പ്രതികളിലൊരാളായ കുട്ടികളുടെ പിതാവിൻ്റെ സുഹൃത്തിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചതിനാലാണ് കുട്ടികളോട് മോശമായി പെരുമാറിയതെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.