കാറും ബൈക്കും കൂട്ടിയിടിച്ച് തോട്ടിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ദാരുണ സംഭവം തലപ്പാറയിൽ

Update: 2025-07-08 16:17 GMT

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശിയും വലിയ പറമ്പിൽ താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം ആറിനാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലാണ് മൃതദേഹം കിട്ടിയത്. അപകടം സംഭവിച്ചതിന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Tags:    

Similar News