റോഡിന് കുറുകെ നായ ചാടിയതും അപകടം; സ്‌കൂട്ടർ മറിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം; തലയ്ക്ക് മാരക പരിക്ക്; സംഭവം കണ്ണൂരിൽ

Update: 2025-07-27 03:53 GMT

ചെറുവാഞ്ചേരി: നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മൂര്യാട് കൊളുത്തുപറമ്പില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കാര്യാട്ടുപുറം ശിശുമന്ദിരത്തിന് സമീപം കുട്ടാമ്പള്ളി ഹൗസില്‍ വൈഷ്ണവാണ് (23) അപകടത്തിൽ മരിച്ചത്.

യുവാവ് രാവിലെ കൂത്തുപറമ്പിലേക്ക് പോകുന്ന വഴിക്കാണ് കൊളുത്തുപറമ്പില്‍ വച്ച് നായ സ്‌കൂട്ടറിന് കുറുകെ ചാടിയത്. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ഉടന്‍ മറിഞ്ഞു. തെറിച്ചുവീണ വൈഷ്ണവിന്റെ തലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ചേർന്ന് ഉടനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News