സൈഡിലൂടെ മറ്റൊരു വണ്ടി കടന്നുപോയതും കേട്ടത് ഉഗ്ര ശബ്ദം; പെട്ടെന്ന് നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറി; പള്ളിച്ചലിൽ വീണ്ടും നടുക്കുന്ന അപകടം; പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-20 07:05 GMT
തിരുവനന്തപുരം: പള്ളിച്ചൽ ഭാഗത്ത് വീണ്ടും നടുക്കുന്ന അപകടം. സൈഡിലൂടെ കടന്നുപോയ ഒരു 'അജ്ഞാത' വാഹനം സ്‌കൂട്ടറിന്റെ ഹാൻഡിലിൽ തട്ടിയതോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ബാലരാമപുരം നെല്ലിവിള സ്വദേശി ജിജിത്തിന് പരിക്കേറ്റു. യുവാവിന്റെ മുഖത്താണ് സാരമായി പരിക്ക് ഉള്ളത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ നേരെ മുന്നിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ യുവാവിനെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുകയും പിന്നീട് അവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് മാറ്റുകയും ചെയ്തു. അപകട സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.