മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
മരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു
By : ശ്രീലാല്‍ വാസുദേവന്‍
Update: 2025-02-03 15:12 GMT
പത്തനംതിട്ട: മുറിക്കുന്നതിനിടെ മരത്തിന് മുകളില്‍ നിന്ന് വഴുതി വീണ് യുവാവ് മരിച്ചു. വാര്യാപുരം കുഴിമുറി അര്‍ജുന്‍ ഭവനില്‍ കെ.ടി.സുഭാഷ് (തമ്പി-45) ആണ് മരിച്ചത്. മരംവെട്ട് തൊഴിലാളിയായ സുഭാഷ് മറ്റുള്ളവരുമൊത്ത് തിങ്കള്‍ ഉച്ചയോടെ ഇലന്തൂര്‍ മാവിനാല്‍ വീട്ടില്‍ ഏബ്രഹാമിന്റെ പറമ്പിലെ ആഞ്ഞിലി മരം മുറിക്കുന്നതിനിടെയാണ് സംഭവം.
മരത്തിന്റെ ശിഖരം മെഷീന്‍ വാളുപയോഗിച്ച് മുറിയ്ക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. മുപ്പതടിയോളം ഉയരത്തില്‍നിന്നാണ് വീണത്. ഉടന്‍ തന്നെ ഇഎംഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. സംസ്‌കാരം ചൊവ്വ പകല്‍ ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ശ്രീലേഖ. മക്കള്‍: അര്‍ജുന്‍, ആര്യ.