അങ്കമാലിയിൽ ബസുകൾ തടഞ്ഞുനിർത്തി പരിശോധിച്ചു; രണ്ടു യാത്രക്കാരെ കൈയ്യോടെ പൊക്കി ; കണ്ടെത്തിയത് എംഡിഎംഎ; 125 ഗ്രാം വരെ പിടിച്ചെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-04-09 12:32 GMT
കൊച്ചി: അങ്കമാലിയിൽ വൻ ലഹരിവേട്ടയെന്ന് വിവരങ്ങൾ. 125 ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ ഡാൻസാഫ് ടീമിൻറെ വലയിൽ കുടുങ്ങി. ബെംഗളുരുവിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുകളിലാണ് പരിശോധന നടത്തിയത്.
2 ബസുകളിലെ രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഒരാളുടെ കൈവശം 95 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കൈവശം 30 ഗ്രാം എംഡിഎംഎയുമായിരുന്നു ഉണ്ടായിരുന്നത്. രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബസുകൾ തടഞ്ഞുനിർത്തിയാണ് പരിശോധന നടത്തിയത്.