പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത് എട്ട് വർഷത്തോളം; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി; പോക്സോ കേസിൽ റിട്ടയേർഡ് അധ്യാപകൻ അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-05-08 06:29 GMT
മലപ്പറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് അധ്യാപകൻ പിടിയിൽ. പോക്സോ കേസിൽ മലപ്പറം വളാഞ്ചേരിയിൽ റിട്ടയേർഡ് അധ്യാപകൻ അബൂബക്കർ ആണ് അറസ്റ്റിലായത്.
മാവണ്ടിയൂർ സ്വദേശി പുതുക്കുടി അബൂബക്കർ മാസ്റ്റർ എന്ന പോക്കർ ആണ് (62 ) അറസ്റ്റിലായത്. ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് വിദ്യാർത്ഥി നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസാണ് ഇയാളെ പിടികൂടിയത്.
എട്ട് വർഷത്തോളമായി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് വർഷങ്ങളോളം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.