ഡീസല്‍ തീര്‍ന്ന് ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്

ഡീസല്‍ തീര്‍ന്ന് ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്

Update: 2025-11-08 01:59 GMT

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഡീസല്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

ഹൈവേ പോലീസ് സ്ഥലത്തെത്തി വണ്‍വേയായി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. പുലര്‍ച്ചെ 5 മണിയോടെയാണ് ലോറി കുടുങ്ങിയത്. കഴിഞ്ഞ ദിവസം ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് ഏഴാംവളവില്‍ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Tags:    

Similar News