ചെറിയ ഡപ്പികളിലാക്കി വിൽപ്പന; വാങ്ങാൻ തിക്കും തിരക്കും കൂട്ടി ന്യൂജെനുകൾ; ഒടുവിൽ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയിൽ കുടുങ്ങി; കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-05-08 09:00 GMT
കൊച്ചി: എക്സൈസിന്‍റെ പരിശോധനയിൽ 11 ഗ്രാം ഹെറോയിനുമായി അതിഥി തൊഴിലാളി അറസ്റ്റിലായി. എറണാകുളം പെരുമ്പാവൂരിലെ ഭായി കോളനിയിലാണ് സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശി സുജൻ സർക്കാർ (25) ആണ് അറസ്റ്റിലായത്. അതിഥി തൊഴിലാളികൾക്ക് ഇടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് കവറിന് ഉള്ളിലാണ് പ്രതി ഹെറോയിൻ സൂക്ഷിച്ചിരുന്നത്.
ഇത് ചെറിയ ഡപ്പികളിലാക്കി, ഡപ്പി ഒന്നിന് ആയിരം രൂപ നിരക്കിലും അതിലും കൂടിയ വിലയിലുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്‍റെ നേതൃത്വത്തിലാണ് ഭായി കോളനിയിൽ പരിശോധന നടത്തിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന നടന്നത്. ഇനിയും ശക്തമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.