ലാപ്ടോപ്പ് കടംവാങ്ങി; ആവശ്യം കഴിഞ്ഞ് തിരികെ കൊടുത്തപ്പോൾ അമ്പരപ്പ്; ഫോൾഡർ നിറയെ യുവതിയുടെ നഗ്ന ചിത്രങ്ങൾ; കേസിൽ യുവാവിനെ കൈയ്യോടെ പൊക്കി പോലീസ്
ബംഗളുരു: ഒപ്പം ജോലി ചെയ്ത യുവതികളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഉണ്ടാക്കുകയും ടെലഗ്രാമിൽ അപ്‍ലോഡ് ചെയ്യുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് കടം വാങ്ങിയ ലാപ്ടോപ്പ് തിരികെ കിട്ടിയപ്പോൾ അതിൽ തന്റെയും മറ്റ് ചിലരുടെയും നഗ്ന ചിത്രങ്ങൾ കണ്ട ഒരു യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതികളിലൊരാൾ പ്രതി വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
ബംഗളുരുവിൽ താമസിക്കുന്ന ആഷിഷ് മൊന്നപ്പ (30) ആണ് അറസ്റ്റിലായത്. മടിക്കേരി സ്വദേശിയായ ഇയാളുടെ കുടുംബം ഹൊസൂരിലാണ് ഏറെ നാളായി താമസിച്ചിരുന്നത്. നേരത്തെ ഒരു ഫിനാൻസ് കമ്പനിയിൽ സ്പെഷ്യലിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്ത് അതേ സ്ഥാപനത്തിലുണ്ടായിരുന്ന ചില സഹപ്രവർത്തകരുമായി ഇയാൾ പരിചയം സ്ഥാപിച്ചിരുന്നു. ഇവരുടെ നഗ്ന ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്ത് ഉണ്ടാക്കിയത്.