രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; 13.394 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി; കർണാടക സ്വദേശി ഇസ്മായിൽ കുടുങ്ങിയത് ഇങ്ങനെ!

Update: 2025-05-13 11:10 GMT

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ ലഹരി വേട്ട നടന്നതായി വിവരങ്ങൾ. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി ഇസ്മായിൽ.ബി.എം (37 വയസ്) എന്നയാളെ പിടികൂടി. കാസർഗോഡ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ജോസഫ്.ജെ യും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത്.വി.വി, ബന്ധടുക്ക റെയിഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻ.കെ, ജോബി.കെ.പി എന്നിവർ പങ്കെടുക്കുകയും ചെയ്തു.

അതേസമയം, കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെയും കുമ്പള എക്സൈസ് റേഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ മാരുതി കാറിൽ നിന്നും മെത്താംഫിറ്റമിൻ പിടിച്ചെടുത്തിരുന്നു. 12.087 ഗ്രാം മെത്താംഫിറ്റമിനാണ് കണ്ടെടുത്തത്. എക്സൈസ് പാർട്ടിയെക്കണ്ട് അപകടകരമായ രീതിയിൽ മാരുതി കാർ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതി പിന്നീട് വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തിരുന്നു.

Tags:    

Similar News