'എടാ വീരാ..'; ഒരു വർഷം വരെ കൂടെ താമസിക്കും; തുടർന്ന് അടുത്ത വിവാഹം കഴിക്കും; പണവും സ്വർണവുമെല്ലാം തട്ടിയെടുക്കുന്നത് സ്ഥിരം തൊഴിൽ; ഒടുവിൽ വിവാഹ തട്ടിപ്പുകാരൻ കുടുങ്ങി

Update: 2025-05-13 14:58 GMT

തിരുവനന്തപുരം: വിവാഹ തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ. നെടുമങ്ങാട് - പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിൽ ഉണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News