പച്ചക്കറി കയറ്റിവന്ന ലോറിയുടെ വരവിൽ പന്തികേട്; പരിശോധനയിൽ പൊക്കി; കണ്ണൂരിൽ എംഡിഎംഎ യുമായി ഡ്രൈവർ അറസ്റ്റിൽ

Update: 2025-05-19 17:22 GMT

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിൽ എം ഡി എം എയുമായി ലോറി ഡ്രൈവർ അറസ്റ്റിൽ. പേരാവൂർ സ്വദേശി മൻഷീദാണ് പിടിയിലായത്. 5 ഗ്രാം എം ഡി എം എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.

പച്ചക്കറിയുമായി അതിർത്തി കടന്നെത്തുന്ന ലോറികളിൽ ലഹരികടത്തുന്നെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസിന്‍റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നാണ് അധികൃതർ പറയുന്നത്.

Tags:    

Similar News