രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ലോറിയിൽ ദുരൂഹത നിറച്ച് ചാക്ക് കെട്ടുകൾ; പൊക്കിയത് 125 കിലോ കഞ്ചാവ്; നാല് പേർ പിടിയിൽ

Update: 2025-05-23 17:32 GMT

തൃശൂര്‍: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്തിയിരുന്ന 125 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിൽ. ആലുവ കരിമാലൂര്‍ ആലങ്ങാട് സ്വദേശികളായ ചീനിവിള വീട്ടില്‍ ആഷ്‌ലിന്‍, പള്ളത്ത് വീട്ടില്‍ താരിസ്, പീച്ചി ചേരുംകുഴി സ്വദേശി തെക്കയില്‍ വീട്ടില്‍ കിങ്ങിണി ഷിജോ എന്ന ഷിജോ, പാലക്കാട് ചെര്‍പ്പുളശേരി തൃക്കടീരി സ്വദേശി പാലാട്ടുപറമ്പില്‍ വീട്ടില്‍ ജാബിര്‍ എന്നിവരാണ് വലയിൽ കുടുങ്ങിയത്.

ദേശീയപാതയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഒഡീഷയില്‍നിന്നും ലോറിയില്‍ കടത്തിയ 125 കിലോ കഞ്ചാവും ക്രിമിനല്‍ കേസ് പ്രതികളും ഗുണ്ടകളും അടക്കമുള്ള നാലുപേരും പിടിയിലായത്.

കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Tags:    

Similar News