രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; സംഭവം തൃശൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-06-16 17:31 GMT
തൃശൂര്‍: ഒന്നര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുഷിദാബാദ് സ്വദേശി സുഫാല്‍ (33) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വടക്കേക്കാട് പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
പ്രതി കേരളത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്.