വീട്ടിലെ ബാധ ഒഴിപ്പിക്കാൻ പൂജ നടത്തി; പക്ഷെ നോ ഫലം..; പാലക്കാട് പൂജാരിയെ പഞ്ഞിക്കിട്ട് യുവാക്കൾ; നാല് പേർ കസ്റ്റഡിയിൽ

Update: 2025-08-25 16:28 GMT

പാലക്കാട്: വീട്ടിൽ പൂജ നടത്തിയെങ്കിലും പ്രശ്നങ്ങൾ ഒഴിയുന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് വീഴുമല ക്ഷേത്രത്തിലെ പൂജാരി സുരേഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രജിൻ, വിപിൻ, പരമൻ എന്നിവരെ ആലത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ ബന്ധുവീട്ടിൽ ബാധ ഒഴിപ്പിക്കൽ പൂജ നടത്താൻ സുരേഷിനെ ക്ഷണിച്ചിരുന്നു. എന്നാൽ പൂജ ഫലിച്ചില്ലെന്ന് ആരോപിച്ചാണ് ഇവർ സുരേഷിനെ ആക്രമിച്ചത്. ആലത്തൂരിൽ സുരേഷ് ഒരു പ്രാർത്ഥനാലയം നടത്തിവരികയായിരുന്നു.

പൂജകൾ നടത്തുന്ന ഇദ്ദേഹത്തെ അടുത്തിടെ പ്രതികളിലൊരാളുടെ ബന്ധു പൂജ നടത്താൻ ക്ഷണിക്കുകയായിരുന്നു. ഇവരുടെ ആവശ്യപ്രകാരം വീട്ടിലെത്തിയ സുരേഷ് ബാധ ഒഴിപ്പിക്കൽ പൂജ നിർവഹിച്ചു. എന്നാൽ പൂജ ഫലവത്തായില്ലെന്ന് പറഞ്ഞ് ബന്ധുവായ യുവാവും സുഹൃത്തുക്കളും ചേർന്ന് പൂജാരിയെ മർദ്ദിക്കുകയായിരുന്നു.

Tags:    

Similar News