ഓണ വിപണി ലക്ഷ്യമിട്ട് വിൽപ്പന; തൃപ്രയാറിൽ നാല് ലിറ്റർ ചാരായവുമായി മധ്യവയസ്കൻ പിടിയിൽ; കൈയ്യോടെ പൊക്കി എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2025-09-07 16:05 GMT
തൃപ്രയാർ: ഓണം വിപണിയിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ചുവച്ച നാല് ലിറ്റർ ചാരായവുമായി മധ്യവയസ്കനെ വാടാനപ്പിള്ളി എക്സൈസ് സംഘം പിടികൂടി. എടമുട്ടം നെറ്റിക്കോട് മാടാനി ഭാസ്കരൻ (54) ആണ് അറസ്റ്റിലായത്.
വാടാനപ്പിള്ളി സർക്കിൾ ഇൻസ്പെക്ടർ ആർ. ശിവൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ജോർജ്, ഓഫീസർമാരായ ബിബിൻ ചാക്കോ, അബിൽ ആന്റണി, റിന്റോ, വി.ജി. ഗിരീഷ് എന്നിവർ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഇത്രയധികം അളവിൽ ചാരായം കണ്ടെടുത്തത് ഓണത്തോടനുബന്ധിച്ചുള്ള കച്ചവട ലക്ഷ്യത്തോടെയാണെന്ന് അധികൃതർ അറിയിച്ചു.