മുൻ വൈരാഗ്യത്തിന്റെ പേരിൽ കാർ തടഞ്ഞുനിർത്തി ആക്രമണം; പിന്നാലെ കൊല്ലുമെന്ന് ഭീഷണി; തൃശൂരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-09-07 16:57 GMT

തൃശൂർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കുളത്ത് വെച്ച് നടന്ന സംഭവത്തിൽ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്തിൻ (29) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഏകദേശം മൂന്നരയോടെ എടക്കുളത്തുള്ള വിപിൻ്റെ വീടിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. വിപിൻ്റെ സുഹൃത്തായ ശരവണനും പ്രതിയായ അഖിനേഷും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളിൽ വിപിൻ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വിപിനും സുഹൃത്ത് അക്ഷയും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയാണ് പ്രതികൾ വിപിനെ ആക്രമിച്ചത്. മർദനത്തിനൊപ്പം അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

അഖിനേഷിനെതിരെ കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, വധശ്രമം, ആയുധം കൈവശം വെക്കൽ, സ്ഫോടകവസ്തു കൈവശം വെക്കൽ, മയക്കുമരുന്നു കച്ചവടം, അടിപിടി തുടങ്ങിയ ഏഴ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അസ്മിൻ പോക്സോ, അടിപിടി, മയക്കുമരുന്നുപയോഗം എന്നീ കുറ്റങ്ങളിലായി ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News