സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം കൊട്ടിയത്ത്
By : സ്വന്തം ലേഖകൻ
Update: 2025-09-10 12:21 GMT
കൊട്ടിയം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിൽ രണ്ട് പേരെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തൃക്കോവിൽവട്ടം, നടുവിലക്കരയിൽ നിത്യഭവനത്തിൽ നിഖിൽ (27), നടുവിലക്കരയിൽ ഉദയഭവനത്തിൽ രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് സംഘം ചേർന്ന് ആക്രമിച്ച് യുവാവിന് മാരകമായ പരിക്കേൽപ്പിച്ചത്. കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. പരിക്കേറ്റ യുവാവിന്റെ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.