ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍; കൈയ്യോടെ പൊക്കി പോലീസ്; ആക്രി കടയില്‍ വിറ്റുവെന്നും കുറ്റസമ്മതം
By : സ്വന്തം ലേഖകൻ
Update: 2025-09-19 12:00 GMT
വെഞ്ഞാറമൂട്: ബൈക്ക് മോഷണക്കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂർ സ്വദേശി ജയകുമാർ (45) ആണ് അറസ്റ്റിലായത്. വട്ടപ്പാറ വേറ്റിനാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 28-നാണ് സംഭവം നടന്നത്. സംഭവസ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നെടുമങ്ങാടുനിന്നും പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് നെടുമങ്ങാടുള്ള ഒരു ആക്രി കടയിൽ വിറ്റതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
പ്രതിയുടെ പേരിൽ നെടുമങ്ങാട് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, മോഷണം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. വട്ടപ്പാറ സി.ഐ. ശ്രീജിത്ത്, എസ്.ഐ. പ്രദീപ്, സി.വി.ൽ പോലീസ് ഓഫീസർമാരായ അനൂപ്, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.