'അശ്ലീലമായി സംസാരിച്ചു..'; പാപനാശത്ത് എത്തിയ യുവതിയോട് മോശമായി പെരുമാറി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-09-19 12:04 GMT
വർക്കല: പാപനാശത്ത് യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വർക്കല ചെറുകുന്നം വികാസ് ഭവനിൽ വിപിൻ (39) ആണ് അറസ്റ്റിലായത്. സംഘം ചേർന്നെത്തിയ പ്രതി യുവതിയോട് അശ്ലീലമായി സംസാരിക്കുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയുമായിരുന്നു.
പ്രതിക്കെതിരെ യുവതി പ്രതികരിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ടൂറിസം പോലീസും ചേർന്ന് കീഴടക്കി. വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.