പിക്​അപ് വാനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം; ഒരാളെ കൈയ്യോടെ പൊക്കി എ​ക്‌​സൈ​സ്

Update: 2025-10-08 16:33 GMT

കൊല്ലം: ചാ​ത്ത​ന്നൂ​ർ എ​ക്‌​സൈ​സ് സം​ഘം നടത്തിയ റെയ്ഡിൽ വി​ൽ​പ​ന​ക്കാ​യി പി​ക്​​അ​പ് വാ​നി​ൽ എ​ത്തി​ച്ച 120 ചാ​ക്ക് നി​രോ​ധി​ത പുകയില ഉൽപ്പന്നങ്ങൾ പി​ടി​കൂ​ടി. 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 1200 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളാണ് ഇത്രയും വൻ ശേഖരത്തിൽ ഉൾപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അൻഷാദ് (32) എന്നയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

മയ്യനാട് കൂ​ട്ടി​ക്ക​ട​യി​ൽ നടന്ന റെയ്ഡിലാണ് ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ശംഭു, ഹാൻസ്, കൂൾ, ഗണേഷ് എന്നീ ഇനങ്ങളിൽപ്പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. കൊല്ലം വ​ട​ക്കേ​വി​ള വി​ല്ലേ​ജി​ൽ അ​യ​ത്തി​ൽ തൊ​ടി​യി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന അൻഷാദാണ് പിടിയിലായത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് ഈ ഉൽപ്പന്നങ്ങൾ എന്ന് കണ്ടെത്തിയിട്ടുണ്ട്.

കൂ​ട്ടി​ക്ക​ട റെ​യി​ൽ​വെ ഗേ​റ്റി​ന് കി​ഴ​ക്കു​വ​ശ​ത്തു​നി​ന്നാ​ണ് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ്രീ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് എ​സ്. നി​ഷാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം. ​മു​ഹ​മ്മ​ദ് ഷെ​ഹി​ൻ, മു​ഹ​മ്മ​ദ് സ​ഫ​ർ, അ​ർ​ജു​ൻ, സി​ജു രാ​ജ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ എ​ക്സൈ​സ് ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ൻ മ​സാ​ല വേ​ട്ട​യാ​ണി​ത്.

Tags:    

Similar News