പകൽ സമയങ്ങളിൽ വളർത്തു നായയുമായി കറങ്ങി നടക്കും; ഇഷ്ടപ്പെട്ട വീട് സ്പോട്ട് ചെയ്ത് രാത്രിയെത്തി മോഷണം; പ്രതി സ്ഥിരം ശല്യക്കാരനെന്ന് നാട്ടുകാർ; കാപ്പ ചുമത്തി സെൻട്രൽ ജയിലിലേക്ക് മാറ്റി പോലീസ്

Update: 2025-10-11 13:21 GMT

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് മേഖലയിൽ നിരവധി മോഷണം അക്രമ കേസുകളിൽ പ്രതിയായ പാളയംകെട്ട് ജയൻ എന്നറിയപ്പെടുന്ന കോലിയക്കോട് സ്വദേശി ജയനെ (46) കരുതൽ തടങ്കലിലാക്കി. കൊലപാതക ശ്രമക്കേസിൽ റിമാൻഡിൽ കഴിയവെയാണ് കാപ്പ നിയമം ചുമത്തി ഇദ്ദേഹത്തെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

വേളാവൂർ വാഴാട് ദേവീക്ഷേത്രത്തിലെ മോഷണമുൾപ്പെടെ നിരവധി മോഷണ, അക്രമ കേസുകളിലെ പ്രതിയാണ് ജയൻ. വേളാവൂർ ഉല്ലാസ് നഗർ, മുണ്ടക്കൽവാരം പ്രദേശങ്ങളിലെ സ്ഥിരം ശല്യക്കാരനായിരുന്ന ഇയാൾ പകൽ സമയങ്ങളിൽ വളർത്തു നായയുമായി കറങ്ങി നടന്ന് മോഷണം നടത്താനുള്ള സ്ഥലങ്ങൾ നിരീക്ഷിക്കുകയും രാത്രികാലങ്ങളിൽ മോഷണം നടത്തുകയുമായിരുന്നു പതിവ്.

കഴിഞ്ഞ ഓഗസ്റ്റിൽ പാളയംകെട്ട് ചരുവിള പുത്തൻവീട്ടിൽ ശശിയെ മദ്യലഹരിയിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയൻ റിമാൻഡിലായിരുന്നു. ഇതിനിടെ, ഇയാൾക്കെതിരെ കാപ്പ നിയമം ചുമത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അനുകുമാരി കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു. തുടർന്ന്, കുഞ്ചാലുംമൂട് സ്പെഷ്യൽ സബ് ജയിലിലെത്തി വെഞ്ഞാറമൂട് ഇൻസ്പെക്ടർ ആസാദ് അബ്ദുൽകലാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കരുതൽ തടങ്കലിലേക്ക് മാറ്റി.

Tags:    

Similar News