സൈനികന്റെ വീട്ടിൽ ചിലരുടെ വരവിലും പോക്കിലും സംശയം; പരിശോധനയിൽ കിടപ്പുമാറിയിൽ കഞ്ചാവ്; 1.115 കിലോ വരെ പിടിച്ചെടുത്തു; കൈയ്യോടെ പൊക്കി പോലീസ്

Update: 2025-10-16 10:44 GMT

ഹരിപ്പാട്: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി സൈനികനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കരുവാറ്റ തെക്ക് സ്വദേശിയായ സൈനികൻ സന്ദീപ് കുമാറിനെയും (29) കഞ്ചാവ് വാങ്ങാനെത്തിയ മൂന്നു യുവാക്കളെയും ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സന്ദീപിന്റെ വീട്ടിൽ നിന്ന് 1.115 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകളും പോലീസ് പിടിച്ചെടുത്തു.

കഞ്ചാവ് വാങ്ങാനെത്തിയ കരുവാറ്റ തെക്ക് സ്വദേശികളായ ഗോകുൽ (27), ജിതിൻ കുമാർ (29), മിഥുൻ (22) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന സന്ദീപ്, അവധിക്ക് നാട്ടിലെത്തുമ്പോൾ ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് നാട്ടിൽ വിൽപ്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Tags:    

Similar News