ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കറക്കം; പരിശോധനയിൽ പൊക്കി; ഇടുക്കിയിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-10-16 13:55 GMT
തൊടുപുഴ: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. ഇവരിൽ നിന്ന് 4.18 മില്ലിഗ്രാം എം.ഡി.എം.എയും നൈട്രോസെപാം ഗുളികകളും കണ്ടെടുത്തു. മട്ടാഞ്ചേരി സ്വദേശികളായ ഫൈസൽ (30), ആഷിഖ് (33) എന്നിവരാണ് പോലീസ് പിടിയിലായത്.
തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് ഇവരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി വസ്തുക്കളുടെ വിതരണ ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.