ജാ​മ്യ​മെ​ടു​ത്ത് വി​ദേ​ശ​ത്തേ​ക്ക് കടക്കാൻ ശ്രമം; നിമിഷ നേരം കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ്; പിടികിട്ടാപുള്ളി ബംഗളൂരുവിൽ അറസ്റ്റിൽ

Update: 2025-10-28 13:32 GMT

ഇരിങ്ങാലക്കുട: ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം പോലീസ് പിടികൂടി. മൂർക്കനാട് വല്ലത്ത് വീട്ടിൽ വിശ്വസാണ് (27) അറസ്റ്റിലായത്. ഇരിങ്ങാലക്കുട പോലീസ് ആണ് നടപടി സ്വീകരിച്ചത്.

കാറളം സ്വദേശിയായ യുവാവിനെ താനിശ്ശേരിയിൽ തടഞ്ഞുനിർത്തി, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. തുടർന്ന് തടങ്കലിൽ വെച്ച് ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ, യുവാവിനെ വിട്ടയക്കാൻ പണം ആവശ്യപ്പെടുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിൽ ഇയാൾ പ്രതിയാണ്.

കേസിൽ റിമാൻഡിലായിരുന്ന വിശ്വസ്, ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികളുമായി സഹകരിക്കാതെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസ് നൽകിയ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. 

Tags:    

Similar News