ജയിൽവാസത്തിനിടെ കണ്ടുമുട്ടി കട്ട ചങ്കായി; ഒടുവിൽ വാടക വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതും കൈവിട്ട കളി; പതിനെട്ടുകാരനെ കൈയ്യോടെ പൊക്കി പോലീസ്

Update: 2025-11-11 00:18 GMT

തൃശൂർ: വാടകമുറി ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 18-കാരൻ അറസ്റ്റിൽ. പുതുപ്പാറ വീട്ടിൽ ഷാജിക്കെതിരെയാണ് ഫസൽ (18) എന്ന പ്രതി ആക്രമണം നടത്തിയത്. ഇരിങ്ങാലക്കുട പൊലീസാണ് ഫസലിനെ അറസ്റ്റ് ചെയ്തത്.

 ഷാജി വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ ഫസലിനോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണം. ഇതിലുള്ള വിരോധം തീർക്കാനാണ് പ്രതി ഷാജിയെ മുറിയിൽ വെച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഷാജിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ, ഷാജിയുടെ പണവും മൊബൈൽ ഫോണും പ്രതി കവർന്നതായും പൊലീസ് അറിയിച്ചു. ഷാജിയുടെ കൈവശമുണ്ടായിരുന്ന 3000 രൂപയുടെ മൊബൈൽ ഫോൺ, 2000 രൂപ വിലവരുന്ന രണ്ട് വാച്ചുകൾ, പേഴ്സിലുണ്ടായിരുന്ന 4000 രൂപ എന്നിവയാണ് ഫസൽ കവർന്നത്.

ഈ കേസിൽ ഇരിങ്ങാലക്കുട പൊലീസ് ഷാജിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ഫസൽ നേരത്തെ മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 55,000 രൂപയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെയും പ്രതിയാണ്. ജയിലിൽ വെച്ചാണ് ഫസലും ഷാജിയും പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എം.കെ. ഷാജി, എസ്.ഐ. എം.ആർ. കൃഷ്ണപ്രസാദ്, ജി.എസ്.ഐ. എം.എ. മുഹമ്മദ് റാഷി, ജി.എ.എസ്.ഐ. അൻവറുദ്ദീൻ, ജി.എസ്.സി.പി.ഒ മാരായ എൻ.എം. ഗിരീഷ്, ടി.ജെ. സതീഷ്, സുജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    

Similar News