മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിയെ 15 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി

Update: 2025-11-14 09:53 GMT

പാറശ്ശാല: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയെ 15 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് നെയ്യാറ്റിന്‍കര അതിവേഗ കോടതി. ചെങ്കല്‍ നൊച്ചിയൂര്‍, കുന്നുവിള സ്വദേശി ക്രിസ്റ്റിലിനെ (35) യാണ് അതിവേഗ കോടതി ജഡ്ജി കെ.പ്രസന്ന ശിക്ഷിച്ചത്. 2017ലാണ് സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

പാറശ്ശാല പൊലീസ് കേസെടുത്ത സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനുവാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.കോടതി പ്രതിക്ക് 75,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്.വിനോദ്, അഭിഭാഷക വി.ആര്‍.മായ എന്നിവർ ഹാജരായി.

Tags:    

Similar News