തലശേരി കുടുംബ കോടതിയില്‍ ഹാജരാക്കവേ പോലീസ് കസ്റ്റഡിയില്‍ നിന്നു മുങ്ങിയ വാറന്‍ഡ് പ്രതിയെ പിടികൂടി; പ്രതി ഓടി രക്ഷപെട്ടത് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍

തലശേരി കുടുംബ കോടതിയില്‍ ഹാജരാക്കവേ പോലീസ് കസ്റ്റഡിയില്‍ നിന്നു മുങ്ങിയ വാറന്‍ഡ് പ്രതിയെ പിടികൂടി

Update: 2026-02-10 13:32 GMT

കണ്ണൂര്‍: തലശേരി കുടുംബ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടിരക്ഷപ്പെട്ടവാറന്‍ഡ് പ്രതിയെ പിടികൂടി. തലശ്ശേരി കുടുംബ കോടതിയില്‍ ഹാജരാക്കിയ ഇരിട്ടി കൂട്ടുപുഴ സ്വദേശി ഷഹീറാ (40) ണ് തിങ്കളാഴ്ച്ച വൈകീട്ട്. നാലുമണിയോടെ മണിയോടെ കോടതി നടപടിക്രമങ്ങള്‍ക്കിടെ രക്ഷപ്പെട്ടിരുന്നത്. ഇയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രിയില്‍ തന്നെ പൊലീസ് പിടികൂടി. വീണ്ടും കോടതിയില്‍ ഹാജരാക്കിയ ഷഹീറിനെ റിമാന്‍ഡ് ചെയ്തു.

വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഉളിക്കല്‍ സ്റ്റേഷനില്‍ നിന്നും പോലീസ് പ്രതിയുമായി കോടതിയിലെത്തിയത്. കോടതി പ്രതിയോട് മൂന്ന് ലക്ഷം രൂപ പിഴ ഈടാക്കാനും പണം അടക്കുന്നില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യുവാനും ഉത്തരവായിരുന്നു. ഈ സമയത്താണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഭാര്യയ്ക്കും കുട്ടികള്‍ക്കും കോടതി ഉത്തരവ് പ്രകാരമുള്ളചെലവ് കൊടുക്കാത്തതിനെ തുടര്‍ന്നാണ് കോടതി പ്രതിയെ പിടികൂടി ഹാജരാക്കാന്‍ വാറന്‍ഡ് പുറപ്പെടുവിപ്പിച്ചത്.

Tags:    

Similar News