വേനല്‍ചൂടിനിടെ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നു; കാറ്റും മഴയും വീണ്ടും

Update: 2026-03-27 13:39 GMT

തിരുവനന്തപുരം: കടുത്ത വേനല്‍ചൂടിനിടെ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ എത്തുന്നു. ഈ മാസം 30 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് നിലവില്‍ താരതമ്യേന ആശ്വാസകരമായ കാലാവസ്ഥയുള്ളത്. മഴ മുന്നറിയിപ്പിനിടയിലും സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. ചൂട് കടുക്കുന്ന സാഹചര്യത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ താപനില 38ത്ഥഇ വരെ ഉയര്‍ന്നേക്കാം എന്ന് മുന്നയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37ത്ഥഇ വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36ത്ഥഇ വരെ താപനില ഉയരും.

അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പകല്‍ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കുക. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുക. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക. വേനല്‍മഴ എത്തുന്നതോടെ അന്തരീക്ഷ താപനിലയില്‍ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇടിമിന്നല്‍ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും മരച്ചുവട്ടില്‍ നില്‍ക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Similar News