സ്‌കൂട്ടറിൽ കൊച്ചിയിലേക്ക് പാഞ്ഞ യുവാവിന്റെ മുഖത്ത് എന്തോ..പന്തികേട്; കറങ്ങി നടക്കവേ എക്സൈസിന്റെ വരവ്; പരിശോധനയിൽ കിട്ടിയത്; കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-11-20 09:33 GMT
കൊച്ചി: മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം ചിത്രപുഴയിലാണ് സംഭവം നടന്നത്. തിരുവാങ്കുളം സ്വദേശി അക്ഷയ് രാജ്(26) ആണ് പിടിയിലായത്. സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 87.38 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തു. കോട്ടയത്തുനിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിൽ വിൽക്കുന്നതിനായി കൊണ്ടുവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് വ്യക്തമാക്കി.
എറണാകുളം സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മിയുടെ നേതൃത്വത്തിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീമും കൂടി ചേർന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പ്രദീപ്കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ആഷ്‌ലി, പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർ സുധീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ രജിത എന്നിവരും പങ്കെടുത്തു.