എക്സൈസ് സ്‌ക്വാഡിന്റെ സ്പെഷ്യൽ ഡ്രൈവ്; ഇടുക്കിയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-21 14:27 GMT
ഇടുക്കി: ഇലക്ഷൻ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 3.170 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിലായി. ഇടുക്കി വടക്കേടത്ത് വീട്ടിൽ ഷിബു ലാൽ (33) ആണ് അറസ്റ്റിലായത്.
ചെറുതോണി-ഇടുക്കി ഭാഗങ്ങളിൽ കഞ്ചാവ് മൊത്തമായും ചില്ലറയായും വിൽപന നടത്തിവരികയായിരുന്നു ഇയാൾ. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് നേരത്തെ കേസുള്ളതായും എക്സൈസ് അറിയിച്ചു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.