വീട്ടുവളപ്പിലെത്തി ഒളിച്ചിരുന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതി നിലവിളിച്ചതോടെ ഓടി രക്ഷപ്പെടൽ; ഓട്ടോഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-11-22 08:34 GMT

തിരുവനന്തപുരം: മെഡിക്കൽ കോളേജ് പരിസരത്ത് ഒളിച്ചിരുന്ന് സ്ത്രീയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെടിവച്ചാൻകോവിൽ സ്വദേശി ജിബിൻ (35) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജിബിന്റെ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീയെ വീടിനടുത്തുള്ള റോഡിൽ ഇറക്കിയ ശേഷം, ഇയാൾ അവരെ പിന്തുടർന്ന് വീട്ടുവളപ്പിൽ ഒളിച്ചു കയറുകയായിരുന്നു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയ ഇയാളെ കണ്ട സ്ത്രീ നിലവിളിച്ചതോടെ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

തുടർന്ന്, മെഡിക്കൽ കോളേജ് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News