രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കാത്തുനിന്നു; ട്രെയിൻ ട്രാക്കിലെത്തിയതും പരിശോധന; കടത്താൻ ശ്രമിച്ചത് മുന്തിയ ഇനം കഞ്ചാവ്; കൈയ്യോടെ പൊക്കി

Update: 2025-11-26 11:16 GMT

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു താൽക്കാലിക റെയിൽവേ ജീവനക്കാരനെയും റെയിൽവേ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ടാറ്റാ നഗർ എക്സ്പ്രസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.

കരാർ ജീവനക്കാരനായ ഉത്തരേന്ത്യൻ സ്വദേശി സുഖലാല്‍ ആണ് കഞ്ചാവ് കടത്തിയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാൻ എത്തിയ സനൂപ്, ദീപക്ക് എന്നീ മലയാളികളെയും റെയിൽവേ പൊലീസ് പിടികൂടിയിട്ടുണ്ട്.

Tags:    

Similar News