മുത്തങ്ങ ചെക്‌പോസ്റ്റിലെത്തിയ ഒരു സ്വിഫ്റ്റ് കാർ; പരിശോധനയിൽ സീറ്റിനടിയിൽ കണ്ടത്; യുവാവിനെ കൈയ്യോടെ പൊക്കി പോലീസ്

Update: 2025-11-28 04:47 GMT

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ ലഹരിമരുന്ന് വേട്ട. കാറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 95.93 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശിയായ 33 വയസ്സുള്ള ഷമീമാണ് അറസ്റ്റിലായത്.

ഇയാൾ സഞ്ചരിച്ച കെഎൽ 65 എൻ 6229 സ്വിഫ്റ്റ് കാർ ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ചില്ലറ വിൽപ്പനക്കായി കടത്താൻ ശ്രമിച്ച എംഡിഎംഎ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും ചേർന്നാണ് പിടികൂടിയത്. മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആർക്ക് വേണ്ടിയാണ് കൊണ്ടുപോയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Tags:    

Similar News