സിനിമ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂടെക്കൂട്ടി; ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി മാനസിക വൈകല്യമുള്ള യുവാവിനെ പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം മലപ്പുറത്ത്

Update: 2025-12-24 06:48 GMT

മലപ്പുറം: മലപ്പുറത്ത് മാനസിക വൈകല്യമുള്ള 23 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ വളാഞ്ചേരി പോലീസ് പിടികൂടി. ആതവനാട് കാട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷാഫി (37) ആണ് അറസ്റ്റിലായത്. ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവാവിനെ സിനിമ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. തുടർന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയും യുവാവിനെ മർദ്ദിച്ച് മൊബൈൽ ഫോൺ കവരുകയും ചെയ്തു. പ്രതി മുൻപും പോക്‌സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News