റിപ്പബ്ലിക് ദിനത്തി‍ൽ ആരും അറിയാതെ മദ്യ വിൽപ്പന; വിരുതന്മാരെ പൊക്കാനെത്തിയ എക്സൈസിന് തലവേദന; ഒരുകൂട്ടം ആളുകൾ ചേർന്ന് ചെയ്തത്

Update: 2026-01-30 08:32 GMT

കൊല്ലം: അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന കേസിൽ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്. റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസെടുത്തിരുന്നു.

ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം ഇന്നലെ എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. സംഘർഷത്തിന്റെ വക്കോളമെത്തിയ സമയത്ത്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസ് എടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News