അടി തടയാൻ ശ്രമിക്കവേ ബിയർ കുപ്പി കൊണ്ട് ഒന്നും നോക്കാതെ കുത്തി; ഓട്ടം പോകാൻ തയാറാകാത്തതിന് തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആക്രമണം; നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2026-02-20 09:57 GMT

തൃശ്ശൂർ: ഓട്ടം പോകാൻ തയ്യാറാകാത്തതിന്റെ പേരിൽ തൃശ്ശൂർ പുതുക്കാട് ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂര മർദനം. അക്രമം തടയാൻ ശ്രമിച്ചയാളെ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

പുതുക്കാട് ബാറിൽ വെച്ചായിരുന്നു അക്രമം നടന്നത്. ഓട്ടം പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ മോഹനനെയാണ് യുവാക്കൾ ആദ്യം മർദിച്ചത്. ഇതിനിടെ, അക്രമം തടയാൻ ശ്രമിച്ച പുതുക്കാട് തെക്കേതൊറവ് സ്വദേശി ബിജോയെ യുവാക്കൾ ബിയർ കുപ്പികൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. ഒരാളുടെ പല്ല് അടിച്ചു കൊഴിച്ചതായും റിപ്പോർട്ടുണ്ട്. വയറ്റിൽ കുത്തേറ്റ ബിജോ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു മണിക്കൂറിലേറെ സമയമാണ് യുവാക്കൾ ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാർ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ മറിച്ചിടുകയും ലൈറ്റുകൾ തകർക്കുകയും ചെയ്തു. ബാറിന് പുറത്തിറങ്ങിയ സംഘം റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് സംഭവമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ കീഴ്പ്പെടുത്തിയത്.

കൊടകര സ്വദേശി വിഷ്ണു, വാസുപുരം സ്വദേശി ആയുഷ്, ചാലക്കുടി സ്വദേശി ജോർജ്, കുറ്റിക്കാട് സ്വദേശി അജിത്ത് എന്നിവരെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News