പാതിരാത്രി സ്ത്രീകളുമായി ഭയങ്കര തർക്കം; പിന്നാലെ കൈവിട്ട കളി; കുത്തിക്കൊലപ്പെടുത്താൻ ശ്രമം; 2 സ്ത്രീകളടക്കം 3 പേർ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

Update: 2025-04-24 16:14 GMT

കണ്ണൂര്‍: കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുത്തു, കണ്ണൂർ ആയിക്കര സ്വദേശി ഫാസില,കക്കാട് സ്വദേശി സഫൂറ എന്നിവരാണ് പിടിയിലായത്.

അ‌ർധരാത്രിയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ബംഗാൾ സ്വദേശി രഞ്ജിത് മങ്കാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം നടന്നത്. സ്ത്രീകളുമായുളള വാക്ക് തർക്കത്തിന് പിന്നാലെ സ്ഥലത്തെത്തിയ മുത്തു. രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ രഞ്ജിത് ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

Tags:    

Similar News