'പൊതി എടുക്കട്ടേ...'; വെളുപ്പിന് മാർക്കറ്റ് പരിസരത്ത് നിന്ന് കറക്കം; മുഖത്ത് പരുങ്ങൽ ഭാവം; പിടിച്ചുനിർത്തി പരിശോധിച്ചു; ഹെറോയിനുമായി ഹരിയാന സ്വദേശിയെ കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-04-26 09:31 GMT
കൊച്ചി: വെളുപ്പാൻക്കാലം മാർക്കറ്റ് പരിസരത്ത് നിന്ന് കറക്കം. മുഖത്തെ പരുങ്ങൽ ഭാവം കണ്ട് പിടിച്ചു നിർത്തി പരിശോധിച്ചു. പിന്നാലെ മാരക മയക്കുമരുന്നായ ഹെറോയിനുമായി ഹരിയാന സ്വദേശിയെ പിടികൂടി.
പെരുമ്പാവൂരിലാണ് ഹെറോയിനുമായി അന്യ സംസ്ഥാന സ്വദേശിയെ പിടികൂടിയത്. ഹരിയാന സ്വദേശി റിജ്വിൻ ഇസ്ലാം ആണ് 13.5 ഗ്രാം ഹെറോയിനുമായി പിടിയിലായത്.
രാവിലെ ആറുമണിയോടെ പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തു വച്ച് കുന്നത്ത്നാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിനുവും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.