രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ബെംഗളൂരുവിൽ നിന്നും ലഹരിയെത്തിച്ച് വിൽപ്പന; വലയിൽ കുടുക്കി എക്സൈസ്; പ്രതിയെ കൈയ്യോടെ പൊക്കി

Update: 2025-04-24 09:35 GMT

തിരുവനന്തപുരം: ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് തിരുവനന്തപുരത്ത് വിൽപ്പന നടത്തിയിരുന്ന യുവാവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ ഫഹാസ്(27) ആണ് വലയിൽ കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്നും നാഗർകോവിൽ വഴി എത്തിയ ഇയാളെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷന് സമീപത്തുനിന്നും ആണ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്നും 40 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്കായി തിരച്ചിൽ നടക്കുകയായിരുന്നുവെന്നാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാ‍ൾക്കെതിരെ 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഹൈദരാബാദ് കോടതിയിലും എംഡിഎംഎ വിൽപ്പന നടത്തിയതിന് പൂവാർ പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ട്.

Tags:    

Similar News