വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം; ഭയന്ന് നിലവിളിച്ച് പെൺകുട്ടി; കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Update: 2024-11-09 16:30 GMT

ചേരാനല്ലൂർ: മെഡിക്കൽ വിദ്യാത്ഥിനിയോട് മോശമായി പെരുമാറിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഒഡീഷ സ്വദേശിയായ കേശഭ് ബാഗ് (31) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ(08.11.2024) വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോളേജിൽ നിന്നും പഠനം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ റോഡിന്റെ എതിർദിശയിൽ നിന്നും മദ്യലഹരിയിൽ വരികയായിരുന്ന പ്രതി വിദ്യാർത്ഥിനിയുടെ ശരീരത്തിൽ പെട്ടെന്ന് കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ഭയന്ന് നിലവിളിച്ചതും. പ്രതി അവിടെ നിന്നും ഓടിരക്ഷപ്പെട്ടു.

തുടർന്ന് പെൺകുട്ടി ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അമൃത ആശുപത്രി ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു.

പ്രതി ഇതിന് മുൻപും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News