'എന്നാലും എന്റെ ആശാനേ..'; വീടും പരിസരവും നോക്കി ചുറ്റിക്കറങ്ങുന്ന ഒരാൾ; പറമ്പിൽ നിന്ന് എല്ലാം ചാക്കിലാക്കി മുങ്ങൽ; ലക്ഷങ്ങളുടെ നഷ്ടം; കള്ളനെ കുടുക്കാൻ പോലീസ്; ഞെട്ടിപ്പിച്ച് ദൃശ്യങ്ങൾ

Update: 2025-09-15 08:00 GMT

കണ്ണൂർ: പയ്യന്നൂരിലെ കോറോത്ത് വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. കോറോം സ്വദേശി തമ്പാനെതിരെയാണ് കേസ്. ഇയാൾ വീട്ടിൽ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവിൽ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് മാസം മുതലാണ് പ്രതി വീട്ടുപറമ്പിൽ കയറി പലതവണയായി തേങ്ങ മോഷ്ടിക്കാൻ തുടങ്ങിയത്. തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടന്നുകളയുകയായിരുന്നു. വീടിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ മോഷണത്തിൻ്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ബെംഗളൂരുവിൽ നിന്നാണ് വീട്ടുടമ ഈ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് തെളിവുകൾ സഹിതം അദ്ദേഹം പൊലീസിന് മെയിലിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതി നാലുമാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുന്നതിനും പ്രതിയെ പിടികൂടുന്നതിനുമുള്ള തുടർനടപടികൾ അന്വേഷണ സംഘം സ്വീകരിച്ചു വരുന്നു.

Tags:    

Similar News