തടഞ്ഞുനിർത്തി കൈയ്യിൽ ഉള്ളതെല്ലാം കവർന്ന് ഓടി രക്ഷപ്പെടൽ; പിന്നാലെ പിന്തുടർന്ന നാട്ടുകാർ കണ്ടത് ദാരുണ കാഴ്ച; റെയിൽവേ പാളത്തിൽ ജീവനറ്റ ശരീരം; മോഷണശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം

Update: 2025-10-05 07:11 GMT

കോഴിക്കോട്: മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ പെരിങ്ങാടി മമ്മി മുക്കിൽ വെച്ചാണ് സംഭവം നടന്നത്. ന്യൂ മാഹി സ്വദേശിയായ ഒരാളെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘത്തിലെ ഒരാളാണ് ട്രെയിൻ തട്ടി മരിച്ചത്. ഇയാളുടെ സഹയാത്രികനായ കണ്ണൂർ സ്വദേശി ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സംഭവം നടന്നത് പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപത്താണ്. ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈൽ ഫോണും കവർന്ന ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. മുസ്തഫ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികളെ തിരഞ്ഞു നീങ്ങുന്നതിനിടെയാണ് ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് അറിയിച്ചു. പൊലീസിൽ ഏൽപ്പിച്ച ബഷീർ എന്നയാൾ ഇയാളുടെ കൂടെയുണ്ടായിരുന്നതായി സമ്മതിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഈ സംഭവം പ്രദേശത്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 

Tags:    

Similar News