പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസ് ; പ്രതിക്ക് കഠിനതടവും പിഴയും; ഉത്തരവ് വിധിച്ച് കോടതി

Update: 2025-08-14 12:44 GMT

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ഇരവിപേരൂർ സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന ശ്രീജിത്ത് (34) ആണ് നാല് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. 15,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2023 ജനുവരിയിലാണ് സംഭവം നടന്നത്. അന്നത്തെ തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ അലക്സ് സി. ആണ് കേസന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി. ഹാജരായി. വിചാരണക്കൊടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.

Tags:    

Similar News