മാരക മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും; ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: 130 ഗ്രാം മെത്താംഫെറ്റമിന്‍ കടത്തിയ കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചാവക്കാട് വയലത്തൂർ നെരിയംപള്ളി വീട്ടിൽ ഉമ്മർ ഹാരിസ് (31), വയലത്തൂർ വടക്കേക്കാട് ചൂൽപ്പുറത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (25) എന്നിവരെയാണ് പാലക്കാട് സെക്കന്‍ഡ് അഡീഷനൽ ജഡ്ജി ഡി. സുധീര്‍ ഡേവിഡ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ രണ്ടു വര്‍ഷം അധികതടവ് അനുഭവിക്കണം. 2023 മാര്‍ച്ച് ആറിന് വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധനക്കിടെയാണ് ഹൈദരാബാദില്‍നിന്ന് കൊച്ചിയിലേക്കുള്ള ബസില്‍നിന്ന് വാളയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം. സുരേഷ് പ്രതികളെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് പ്രോസിക്യൂട്ടര്‍ ശ്രീനാഥ് വേണു ഹാജരായി.