മിന്നൽ പരിശോധനയിൽ കുടുങ്ങി; താമരശ്ശേരിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; 10.14 ഗ്രാം വരെ പിടിച്ചെടുത്തു; വലയിൽ കുടുക്കി എക്‌സൈസ്

Update: 2025-02-06 17:05 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പൂനൂര്‍ കോളിക്കല്‍ സ്വദേശി കോളിക്കല്‍ വടക്കേപറമ്പ് മണ്ണട്ടയില്‍ ഷഹാബുദ്ദീന്‍ അല്‍ത്താഫി(31)നെയാണ് താമരശ്ശേരി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ കോരങ്ങാട് - പുല്ലാഞ്ഞിമേട് റോഡില്‍ ആറ്റുസ്ഥലമുക്കില്‍ വെച്ചാണ് സംഭവം.

പരാതിയിൽ നിന്ന് 10.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്പക്ടര്‍ എജി തമ്പിയുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രതീഷ് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ അജീഷ്, ഷാജു സിപി, സുബീഷ്, അഷില്‍ദ്, ഷിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News